യു.എ.ഇയിലെ പ്രവൃത്തി ദിവസങ്ങൾ മാറി. സൗജന്യ പാർക്കിംങ് ഏതൊക്കെ ദിവസങ്ങളിൽ

ഈ വർഷം ജനുവരി മുതൽ യു.എ.ഇയിലെ പ്രവൃത്തി ദിവസങ്ങളും വാരാന്ത്യ അവധി ദിവസങ്ങളും മാറിയെങ്കിലും, പൊതുപാര്‍ക്കിംങ്ങിന് ഫീസടക്കുന്ന കാര്യത്തിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിലവിലുള്ള രീതി തന്നെ തുടരുമെന്ന് ആർ.ടി.എ അറിയിച്ചു.

കാലങ്ങളായി വെള്ളിയാഴ്ചകളിലും പൊതു അവധിദിവസങ്ങളിലും സൗജന്യമായാണ് ദുബായിലെ പൊതു പാര്‍ക്കിങ് സൗകര്യങ്ങള്‍ ഉപയോഗിച്ച് വന്നിരുന്നത്. എന്നാൽ വെള്ളിയാഴ്ച പ്രവൃത്തി ദിവസമായതോടെ, വാരാന്ത്യ അവധി ദിവസമായ ഞായറാഴ്ച സൌജന്യ പാർക്കിംഗ് ആയിരിക്കുമെന്ന് കരുതി വാഹനം പാർക്ക് ചെയ്ത പലർക്കും പിഴ ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വെള്ളിയാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും മാത്രമായിരിക്കും സൗജന്യ പൊതു പാര്‍ക്കിങ് അനുവദിക്കുകയെന്ന് ആർ.ടി.എ വ്യക്തമാക്കിയത്.

ശനി, ഞായര്‍ ദിവസങ്ങളിലും മറ്റു ദിവസങ്ങളെപോലെ നേരത്തെയുള്ള രീതിയിൽ ഫീസടച്ച് മാത്രമേ പാര്‍ക്കിങ് അനുവദിക്കുകയൊള്ളുവെന്നും ആർ.ടി.എ വ്യക്തമാക്കി.

Share
error: Content is protected !!