ഗോൾഡൻ ജൂബിലി സൈക്ലിംഗ് ടൂർ: അബുദാബിയിലെ പ്രധാന റോഡുകൾ നാളെ അടച്ചിടു.

സുവർണ ജൂബിലി സൈക്ലിംഗ് പര്യടനത്തിനായി ജനുവരി 25ന് ചൊവ്വാഴ്ച അബുദാബിയിലെ പ്രധാന റോഡുകൾ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ്, ഷെയ്ഖ് മക്തൂം ബിൻ റാഷിദ് റോഡ്, ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം റോഡ് എന്നീ റോഡുകളാണ് അടക്കുക. ഈ റോഡുകളിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ 4 മണി വരെ ഗതാഗത തടസ്സമുണ്ടാകുമെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെൻ്റർ വ്യക്തമാക്കി. യുഎഇയുടെ 50-ാം വാർഷികത്തിന്റെ ഭാഗമായി സുവർണ ജൂബിലി ആഘോഷിക്കുന്നതിനാണ് ആഭ്യന്തര മന്ത്രാലയം സൈക്ലിംഗ് ടൂർ സംഘടിപ്പിക്കുന്നത്. പര്യടനം തലസ്ഥാനത്തെ ആഭ്യന്തര മന്ത്രാലയ ഓഫീസുകളിൽ നിന്ന് ആരംഭിച്ച് 111 കിലോമീറ്റർ അകലെയുള്ള എക്സ്പോ 2020 ദുബായ് ഫിനിഷിംഗ് ലൈനിലാണ് അവസാനിക്കുക. സൈക്ലിംഗ് കടന്ന് പോകുന്ന റോഡുകളുടേയും അടച്ച് പൂട്ടുന്ന റോഡുകളുടേയും റൂട്ട് മാപ്പ് ഇൻ്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെൻ്റർ പുറത്ത് വിട്ടു.

Share
error: Content is protected !!