ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ചിത്രീകരണ പ്രവര്‍ത്തനങ്ങളും പരിശീലനങ്ങളും പൂര്‍ണമായി നിര്‍ത്തിവയ്ക്കാന്‍ ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു

ഇന്നലെ മുതല്‍ യുഎഇയില്‍ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ചിത്രീകരണ പ്രവര്‍ത്തനങ്ങളും പരിശീലനങ്ങളും പൂര്‍ണമായി നിര്‍ത്തിവയ്ക്കാന്‍ ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. ഡ്രോണുകള്‍ക്ക് പുറമേ ലൈറ്റ് സ്പോര്‍ട്സ് വിമാനങ്ങളുടെയും എല്ലാ പറക്കല്‍, പരിശീലന പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കും.

എയര്‍, സെയില്‍ ബോട്ട് സ്‌പോര്‍ട്‌സ് ഇനങ്ങള്‍ക്കും പുതിയ നിയന്ത്രണങ്ങള്‍ ബാധകമാകും. ജനറല്‍ അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷനുമായി ഏകോപിച്ച് ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായാണ് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്.

ഡ്രോണുകളുടെ ദുരുപയോഗവും, അനുമതി ലഭിച്ച പ്രത്യേക മേഖലകള്‍ക്കപ്പുറത്തേക്ക് അനധികൃതമായി ഇത്തരം കായിക വിനോദങ്ങള്‍ വ്യാപിപ്പിച്ചതുമെല്ലാം ചൂണ്ടിക്കാട്ടിയാണ് അധികൃതരുടെ പുതിയ തീരുമാനം.

ഇത്തരം സൗകര്യങ്ങളുടെ സുരക്ഷിതമല്ലാത്ത ഉപയോഗം കുറയ്ക്കാന്‍ വ്യക്തികളോടും സമൂഹത്തോടും ആഭ്യന്തരമന്ത്രാലയവും സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റിയുമുള്‍പ്പെടെ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ മാനിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ചിത്രീകരണത്തെ ആശ്രയിക്കുന്ന സ്ഥാപനങ്ങളോ വാണിജ്യ പ്രോജക്ടുകളുള്ളവരോ അവര്‍ക്കാവശ്യമായ സമയത്തേക്ക് മാത്രം നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാകാനായി അധികാരികളുമായി ആശയവിനിമയം നടത്തണം. ഇിനിയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവരും നിയമപരമായ നടപടികള്‍ക്ക് വിധേയരാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

Share

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!