അംബേദ്കർ കോളനിക്കാർ സമരം അവസാനിപ്പിച്ചു. ആവശ്യങ്ങൾ അംഗീകരിക്കുമെന്ന് ജനപ്രതിനിധികൾ.

പാലക്കാട്‌: മുതലമട ഗോവിന്ദാപുരം അംബേദ്കർ കോളനിയിലെ വികസനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാർ നൽകിയ വാഗ്ദാനം പാലിക്കണമെന്ന്‌ ആവശ്യപ്പെട്ട് കോളനിക്കാർ നടത്തിവന്ന സമരം അവസാനിച്ചു. കെ. ബാബു എം.എൽ.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ചിന്നക്കുട്ടൻ, മുതലമട പഞ്ചായത്ത് പ്രസിഡന്റ് കെ. ബേബിസുധ എന്നിവരുടെ നേതൃത്വത്തിൽ കോളനിക്കാരുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് മുതലമടയിലെയും കളക്ടറേറ്റിന്‌ മുന്നിലെയും സമരങ്ങൾ അവസാനിപ്പിക്കാൻ തീരുമാനിച്ചത്.

Share

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!