പുതുക്കോട് കുടുംബ വഴക്കിനെ തുടർന്ന് തമിഴ്നാട് സ്വദേശി തലക്കടിയേറ്റ് മരിച്ചു.

പുതുക്കോട്:കുടുംബ വഴക്കിനെ തുടർന്ന് ഉണ്ടായ അടിപിടിയിൽ തമിഴ്നാട് സ്വദേശി തലക്കടിയേറ്റ് മരിച്ചു.തച്ചനടി ചന്തപുരയിൽ താമസിക്കുന്ന തമിഴ്നാട്, പൊള്ളാച്ചി ആനമല സ്വദേശി അബ്ബാസ് (40)ണ് മരിച്ചത് അബ്ബാസിന്റെ ഭാര്യയുടെ ബന്ധു പൊള്ളാച്ചി സ്വദേശികളായ മുഹമ്മദ്‌ സാരിക്(21),സഹോദരൻ ജാഫർ സാദിഖ് (25)എന്നിവരെ സംഭവുമായി ബന്ധപ്പെട്ട് വടക്കഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം.പരിക്കുകളോടെ അബ്ബാസിനെ ത്രിശൂർ മെഡിക്കൽ കോളേജിൽ പ്രവേശിച്ചെങ്കിലും ഇന്ന് പുലർച്ചെ ആറരയോടെ മരിക്കുകയായിരുന്നു.മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽ.

Share

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!