മോഷ്ടിച്ച ബൈക്കുമായി വരുന്നതിനിടെ ലോറിയുമായി ഇടിച്ച് അപകടം

വടക്കഞ്ചേരി:മോഷ്ടിച്ച ബൈക്കുമായി വരുന്നതിനിടെ ലോറിയുമായി ഇടിച്ച് അപകടം. പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഞായറാഴ്ച 11:15 ദേശീയപാതയിൽ ഡയാന ഹോട്ടലിനു സമീപമാണ് അപകടം. തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയിൽ തെറ്റായ ദിശയിൽ എതിരെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. തൃശൂർ അത്താണി സ്വദേശി സന്തോഷിന്റെയാണ് ബൈക്ക്. ശനിയാഴ്ച രാത്രിയാണ് ബൈക്ക് മോഷണം പോയത്.

Share

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!