മുൻ കാമുകന്റെ പുതിയ കാമുകിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച് യുവതി
സൗത്ത് കൂഗി (ഓസ്ട്രേലിയ): മുൻ കാമുകന്റെ ഇപ്പോഴത്തെ കാമുകിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ. എബോണി ലീ സോറൻസൺ-ടാൽബോട്ട് (33) ആണ് മുൻ കാമുകന്റെ 42 വയസ്സുള്ള ഇപ്പോഴത്തെ കാമുകിയെ റോസ്ബെറി ഹോട്ടലിനുള്ളിൽ വെച്ച് കുത്തിയത്. ശനിയാഴ്ച വൈകുന്നേരം 6.45 നായിരുന്നു സംഭവം.
പരുക്കേറ്റ വനിത ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതിയെ പിന്നീട് പൊലീസ് പിടികൂടി. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പൊലീസ് പ്രതിക്കെതിരെ ശേഖരിച്ചിട്ടുണ്ട്.


