പിറന്നാളിന് സമ്മാനം നൽകാൻ വിദ്യാർഥിയെ വീട്ടിലേക്ക് വിളിച്ചു; പിന്നാലെ പീഡനശ്രമം, അധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട്: ഒൻപതാം ക്ലാസുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ പോക്സോ വകുപ്പുകൾ പ്രകാരം അറസ്റ്റിൽ. കോഴിക്കോട് ചെറുവണ്ണൂർ നല്ലളം സ്വദേശി സജീന്ദ്ര ബാബുവാണ് (50) അറസ്റ്റിലായത്. വിദ്യാർഥിയുടെ പിറന്നാളിന് സമ്മാനം നൽകാമെന്ന് പറഞ്ഞാണ് സജീന്ദ്ര ബാബു ഈ മാസം നാലിന് കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.

സമ്മാനം വീട്ടിലായതിനാൽ കൂടെ വരണമെന്ന് വിദ്യാർഥിയോട് ഇയാൾ പറഞ്ഞു. ബൈക്കിൽ കുട്ടിയെയും കൂട്ടി വീട്ടിലെത്തിയശേഷം കിടപ്പുമുറിയിൽ വച്ച് ഇയാൾ മോശമായി പെരുമാറാൻ തുടങ്ങി. പീഡനശ്രമം കുട്ടി ചെറുത്ത് വീട്ടിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. പിന്നാലെ കുട്ടി ഒരു ബന്ധുവിനോട് വിവരം പറഞ്ഞു.

വീട്ടുകാരാണ് വിവരം സ്കൂൾ അധികൃതരെ അറിയിച്ചത്. തുടർന്ന് സ്കൂൾ അധികൃതർ നല്ലളം പൊലീസിനെ അറിയിക്കുകയായിരുന്നു. കുട്ടിയുടെ മൊഴിയെടുത്തശേഷം പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ അധ്യാപകനെ റിമാൻഡ് ചെയ്തു.

Share
error: Content is protected !!