മദ്യപിച്ച് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തി; പ്രിസൈഡിങ് ഓഫിസറോട് അപമര്യാദ: പൊലീസുകാരനെതിരെ അന്വേഷണം

കാസർകോട്: ബോവിക്കാനത്ത് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നും പ്രിസൈഡിങ് ഓഫിസറോട് മോശമായി പെരുമാറിയെന്നും പരാതി. മുളിയാര്‍ ഗ്രാമപഞ്ചായത്തിലെ ബെഞ്ച് കോര്‍ട്ട് വാര്‍ഡിലെ ബൂത്ത് ആയ ബോവിക്കാനം എയുപി സ്‌കൂളില്‍ ഇന്നലെ‌യാണ് സംഭവം.

പ്രിസൈഡിങ് ഓഫിസറും നെല്ലിക്കുന്ന് ഗവ.വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിലെ അധ്യാപികയുമായ അനസൂയയാണ്, പോളിങ് ഡ്യൂട്ടിക്കെത്തിയ സിവിൽ പൊലീസ് ഓഫിസർ സനൂപ് ജോണ്‍ മദ്യപിച്ചിരുന്നതായി ഇന്‍സ്‌പെക്ടര്‍ എം.വി.വിഷ്ണുപ്രസാദിനെ അറിയിച്ചത്. ഇന്‍സ്‌പെക്ടര്‍ ബൂത്തിലെത്തി പ്രിസൈഡിങ് ഓഫിസറിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. ഒരാള്‍ മുണ്ടും ഷര്‍ട്ടും ധരിച്ച് ബൂത്തിലേക്ക് കയറി വരികയായിരുന്നുവെന്ന് ഉദ്യോഗസ്ഥ പൊലീസിനോട് പറഞ്ഞു. ആരാണെന്ന് തിരക്കിയപ്പോള്‍  പൊലീസ് ആണെന്ന് മറുപടി നൽകി. പൊലീസ് ആണെങ്കില്‍ യൂണിഫോം വേണ്ടേ എന്ന് ചോദിച്ചപ്പോള്‍ ‘നിങ്ങള്‍ എന്താ സാരി ഉടുക്കാത്തത്?’ എന്ന് തിരിച്ചു ചോദിച്ചതായും ഉദ്യോഗസ്ഥ പറഞ്ഞു.

നടത്തണമെന്ന്സനൂപ് ജോണിനോട്  ഇൻസ്പെക്ടർ ആവശ്യപ്പെട്ടപ്പോൾ  വസ്ത്രം മാറ്റി വരാം എന്നു പറഞ്ഞു പോകുകയും കാറിൽ അവിടെനിന്നു കടക്കുകയുമായിരുന്നു.   ഇയാൾക്കെതിരെ നടപടിയെടുക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു.
….

Share
error: Content is protected !!