ഡിജെ പരിപാടിക്കിടെ കാലിൽ ചവിട്ടിയത് പ്രകോപനമായി; 16കാരനുൾപ്പെടെ മൂന്ന് പേർക്ക് മർദനം
കോഴിക്കോട്: നാദാപുരത്ത് ഡിജെ പരിപാടിക്കിടെ കാലിൽ ചവിട്ടിയെന്ന് ആരോപിച്ച് 16കാരന് ക്രൂരമർദനം. ചേലാലക്കാവ് ക്ഷേത്ര ഉത്സവത്തിനിടെ നടന്ന ഡിജെക്കിടെയാണ് സംഭവം. പ്രായപൂർത്തിയാകാത്ത കുട്ടിയുൾപ്പെടെ മൂന്ന് പേർക്കാണ് മർദനമേറ്റത്.
എട്ടാം തിയതി നടന്ന സംഭവത്തിൽ പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കാൻ വൈകിയെന്ന് കുടുംബം ആരോപിച്ചു. പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ പ്രതികൾ ഭീഷണി മുഴക്കുന്നതായും കുടുംബം ആരോപിച്ചു.


