മക്കയിൽ ശക്തമായ മഴയിൽ കുത്തിയൊലിച്ച് മലവെള്ളം; വാദികൾ നിറഞ്ഞ് കവിഞ്ഞു, ജാഗ്രതാ നിർദ്ദേശം – വീഡിയോ

മക്കയുടെ വിവിധ ഭാഗങ്ങളിൽ  കഴിഞ്ഞ ദിവസം  ആരംഭിച്ച മഴ കൂടുതൽ ശക്തമായതോടെ മലവെള്ളപ്പാച്ചിൽ ശക്തിപ്രാപിച്ചു. വാദികളിലൂടെ കുത്തിയൊഴുകി എത്തിയ വെള്ളം പല സ്ഥലങ്ങളിലും റോഡുകളിലേക്ക് പരന്നൊഴുകി ഗതാഗത തടസ്സം സൃഷ്ടിച്ചു. മലയോര പ്രദേശങ്ങളിലാണ് മഴ  കൂടുതൽ ശക്തമായത്.

വെള്ളത്തിൻ്റെ കുത്തൊഴുക്കിൽ നിന്നും വാദികളിൽ നിന്നും വിട്ട് നിൽക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

മദീനയിലും സൌദിയുടെ മറ്റു പല ഭാഗങ്ങളിലും കഴിഞ്ഞ ദിവസം മുതൽ ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. മഴയൊടൊപ്പം ശക്തമായ കാറ്റും ആലിപ്പഴ വർഷവുമുണ്ട്.

.

 

 

 

 

 

 

 

 

 

 

 

 

.

മദീനയിൽ അതിശക്തമായ മഴ: നിരവധി വാഹനങ്ങൾ ഒലിച്ചുപോയി, മസ്ജിദു നബവിയിലേക്ക് വെള്ളം കയറി – വീഡിയോ

Share
error: Content is protected !!