മക്കയിലും പരിസരപ്രദേശങ്ങളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചു; മഴ കൂടുതൽ ശക്തമാകുമെന്ന് മുന്നറിയിപ്പ്

ജാഗ്രത നിർദ്ദേശം: അനാവശ്യമായി ജനങ്ങൾ പുറത്തിറങ്ങരുത്, സുരക്ഷിത സ്ഥലങ്ങളിൽ കഴിയണം…

മക്കയിലും പരിസരപ്രദേശങ്ങളിലും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഇന്ന് രാത്രി 11 മണിവരെ മഴ കൂടുതൽ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. ഹറമിലെത്തിയ വിശ്വാസികൾ പലരും ശക്തമായ കാറ്റിലും മഴയിലും പെട്ട് അടിതെറ്റി വീണു. ചിലർ മഴ നനഞ്ഞ് കൊണ്ട് നമസ്കാരവും ഉംറ കർമ്മങ്ങളും പൂർത്തിയാക്കി.

മക്ക, ഹറം പരിസരം, ജുമൂം, അൽ കാമിൽ, ത്വാഇഫ്, അളാം, മീസാൻ, അർളിയാത്ത് ( الجموم – العاصمة المقدسة- الكامل – الطائف – أضم – ميسان – العرضيات ) എന്നീ സ്ഥലങ്ങളിലാണ് മഴ ശക്തിപ്രാപിക്കാൻ സാധ്യത. ശക്തമായ കാറ്റും മിന്നലും മഴയുമാണ് ഈ പ്രദേശങ്ങളിൽ ഇപ്പോൾ ലഭിക്കുന്നത്.

വെളളക്കെട്ടുകൾ, താഴ് വരകൾ, അണക്കെട്ടുകൾ എന്നിവയിൽ നിന്ന് വിട്ട് നിൽക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം. മക്കയുടെ പല ഭാഗങ്ങളിലും ത്വാഇഫിലും നിരവധി വാഹനങ്ങൾ മഴയിൽ കുടുങ്ങി.

അനാവശ്യമായി ജനങ്ങൾ പുറത്തിറങ്ങരുതെന്നും സുരക്ഷിത സ്ഥലങ്ങളിൽ കഴിയണമെന്നും അധികൃതർ പൊതുജനങ്ങളോടഭ്യർഥിച്ചു. 

 

 

മക്കയിൽ ശക്തമായ മഴയിലും കാറ്റിലും വിശ്വാസികൾ റോഡുകളിൽ അടിതെറ്റി വീണു.

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

ക്ലോക്ക് ടവറിലേക്ക് വരുന്ന ശക്തമായ ഇടിമിന്നൽ…

 

 

 

 

ജിദ്ദയുടെ ചില ഭാഗങ്ങളിൽ പൊടിക്കാറ്റ് ശക്തമായി തുടങ്ങിയിട്ടുണ്ട്.

്േിോേ്ി

ി

ഏറ്റവും പുതിയ വിവരങ്ങൾ താഴെയുള്ള ലിങ്കിൽ വായിക്കാം…

ശക്തമായ മഴയിൽ നിരവധി നാശനഷ്ടങ്ങൾ; മക്കയിലും പരിസരങ്ങളിലും നിരവധി അപകടങ്ങൾ – വീഡിയോ

Share
error: Content is protected !!