ഉംറ ബസ് അപകടം: 20 പേർ മരിച്ചു, 29 പേർക്ക് പരിക്ക് – വീഡിയോ

സൗദിയിൽ ഉംറ തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് 20 പേർ മരിച്ചു. 29 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അസീർ പ്രവിശ്യയിലെ അഖബാത്ത് ഷാർ ചുരത്തിലാണ് അപകടമുണ്ടായത്. മരിച്ചവരിൽ ഇന്ത്യക്കാരും ഉൾപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഖമീസ് മുശൈത്തിൽനിന്ന് മക്കയിലേക്ക് ഉംറ നിർവഹിക്കുന്നതിന് പുറപ്പെട്ടവരുടെ ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് അപകടം.

സ്വദേശികളും വിദേശികളുമുൾപ്പെടെ മക്കയിലേക്ക് ഉംറക്ക് പുറപ്പെട്ട തീർഥാടകർ സഞ്ചരിച്ച ബസാണ് അപകത്തിൽപ്പെട്ടത്. ചുരത്തിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് മതിലിലിടിച്ച് മറിയുകയും കത്തുകയുമായിരുന്നു. മിക്കവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ  പ്രവേശിപ്പിച്ചു.

ഏഷ്യൻ വംശജർ നടത്തുന്ന ഉംറ ഓപ്പറേറ്റിംഗ് കമ്പനിയുടെ ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ത്യക്കാർക്ക് പുറമെ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ സ്വദേശികളും സൌദി പൌരന്മാരും അപകടത്തിൽപ്പെട്ടവരിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.

അപകടത്തിൻ്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

കൂടുതൽ വിവരങ്ങൾ ഉടൻ..

 

വീഡിയോ കാണുക..

 

 

ഏറ്റവും പുതിയ വീഡിയോകളും, വിരങ്ങളും….

ഉംറ ബസ് അപകടം: ആദ്യം വലിയ ശബ്ദം, പിന്നീട് കൂട്ടനിലവിളി, പൊടുന്നനെ വൻ ശബ്ദത്തോടെ ബസ് തീഗോളമായി മാറി. നടുക്കം മാറാതെ പ്രവാസികൾ – വീഡിയോ

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share

One thought on “ഉംറ ബസ് അപകടം: 20 പേർ മരിച്ചു, 29 പേർക്ക് പരിക്ക് – വീഡിയോ

Comments are closed.

error: Content is protected !!