മക്കയിലെ ഹറം പള്ളിയിൽ ഓരോ ദിവസവും വിതരണം ചെയ്യുന്നത് ഒരു ലക്ഷത്തോളം ഇഫ്താർ കിറ്റുകൾ. സന്തോഷം പങ്കുവെച്ച് സന്നദ്ധ പ്രവർത്തകർ

മക്ക: മക്കയിലെ ഹറം പള്ളിയിൽ റമദാനിലെത്തുന്ന വിശ്വാസികൾക്ക് ഇഫ്താറിനായി വിതരണം ചെയ്യുന്നത് പ്രതിദിനം  ഒരു ലക്ഷത്തോളം ഇഫ്താർ കിറ്റുകളാണ്. റമദാൻ ആരംഭിച്ചത് മുതൽ ഇത് വരെയുള്ള കണക്കാണിത്. റമദാൻ അവസാനിക്കുന്നതോടെ ഇത് 7 ദശലക്ഷം കവിയും. ഏകേദശം 70 ദശലക്ഷം റിയാലിലധികം വരും ഇതിന് ചിലവ്.

റമദാനിന്റെ ആദ്യ ആഴ്ചയിൽ മക്കക്ക് അകത്തും പുറത്തുമുള്ള 67 ചാരിറ്റബിൾ സൊസൈറ്റികൾ ഹറം പള്ളിക്കകത്തും മുറ്റത്തുമായി വിതരണം ചെയ്യാൻ 650,000 ഇഫ്താർ ഭക്ഷണ കിറ്റുകൾ സംഭാവന ചെയ്തു. ഇത് വിതരണം ചെയ്യുവാനായി സത്രീകളും പുരുഷന്മാരുമുൾപ്പെടെ എണ്ണായിരത്തോളം വളണ്ടിയർമാരാണ് സൌജന്യ സേവനം ചെയ്യുന്നത്. അതിൽ 80 ശതമാനവും സൌദി പൌരന്മാരാണ്.

കൊറോണ മഹാമാരി മൂലം കഴിഞ്ഞ രണ്ട് വർഷമായി ഈ മഹത്തായ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കെടുക്കാൻ സാധിക്കാത്തതിലെ വിഷമവും ചാരിറ്റി അസോസ്സിയേഷനുകളിലെ ഉദ്യോഗസ്ഥർ പങ്കുവെച്ചു.

റമദാനും ഹറം പള്ളിയിലെ നോമ്പ് തുറയും പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിയപ്പോൾ ശരീരത്തിലേക്ക് ജീവൻ തിരികെ ലഭിച്ചത് പോലെ അനുഭവപ്പെടുന്നതായി, കഴിഞ്ഞ 30 വർഷത്തോളമായി ഹറമിലെ ഈ സന്നദ്ധ പ്രവർത്തനത്തിൽ ചെലവഴിച്ച അബേദ് ബിൻ സുലൈമാൻ അൽ ഖുറാഷി പറഞ്ഞു.

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഹറം പള്ളിയിൽ നോമ്പ് തുറക്കുള്ള ഭക്ഷണ വിതരണം തിരിച്ചെത്തിയതിലെ സന്തോഷം ചാരിറ്റബിൾ സൊസൈറ്റികളിലെ വളണ്ടിയർമാരിലും പ്രകടമാണ്.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ

 

ഹറം പള്ളയിലെ ഇഫ്താറിൻ്റെ വീഡിയോ കാണാം

 

 

Share
error: Content is protected !!